പൊലീസ്​ എ‍യ്ഡ് പോസ്റ്റ് സ്ഥാപിക്കുക

കൊച്ചി: എസ്​.ആർ.എം റോഡ് റെസിഡന്‍റ്​സ്​ അസോസിയേഷനുകളുടെ ഐക്യവേദി എട്ടാമത് വാർഷിക പൊതുയോഗം തൃക്കണാർവട്ടം നായർ സമാജം ഹാളിൽ നടന്നു. ഐക്യവേദി പ്രസിഡൻറ് പ്രഫ. വി.യു. നുറുദ്ദീൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ രജനി മണി ഉദ്ഘാടനം ചെയ്തു. എറണാകുളം ടൗൺ റെയിൽവേ സ്​റ്റേഷന്‍റെ എസ്​.ആർ.എം റോഡ് ഭാഗത്തെ ഗേറ്റിൽ ഓട്ടോറിക്ഷക്കാർ ചെറിയ ഓട്ടത്തിന് പോകാൻ തയാറാകാത്തതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പൊലീസ് ​എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് സിറ്റി പൊലീസ്​ കമീഷണറോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ടി.കെ. മൂസ, ഷംസീർ, ടി. ഹാഷിം, അമീർ അലി, റഷീദ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രഫ. വി.യു. നുറുദ്ദീൻ (പ്രസി), എ. പൗലോസ്​ (ജന.സെക്ര), ബി.കെ. അമീർഅലി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ്​ പ്രസിഡൻറുമാരായി എ.എ. അബ്ദുൽ ഹസൻ, ലെറ്റിവർക്കി, ടി.ബി. അബ്ദുൽ റഫീഖ്​, പി.വി. മാത്യു, സെക്രട്ടറിമാരായി ടി.കെ. മൂസ, ഷംസീർ ദെറാർ, റഷീദ ഹംസ, ഡോ. എ.കെ. ബോസ്​ എന്നിവരെയും തെരഞ്ഞെടുത്തു. ഫോട്ടോ ക്യാപ്ഷൻ EC Prof. V.U. Nurudheen പ്രഫ. വി.യു. നുറുദ്ദീൻ (പ്രസി) EC Paulose.A എ. പൗലോസ്​ (ജന.സെക്ര)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.