ഇസ്‌കഫ് അനുശോചിച്ചു

കൊച്ചി: കവിയും സാംസ്‌കാരിക പ്രവർത്തകനും പ്രഭാഷകനുമായിരുന്ന എസ്. രമേശന്‍റെ നിര്യാണത്തിൽ ഇന്ത്യൻ സൊസൈറ്റി ഫോർ കൾചറൽ കോഓപറേഷൻ ആൻഡ് ഫ്രണ്ട്ഷിപ് (ഇസ്‌കഫ്) ജില്ല കമ്മിറ്റി അനുശോചിച്ചു. കേരളത്തിന്‍റെ സാംസ്കാരിക, പുരോഗമന മേഖലക്ക് വിലപ്പെട്ട സംഭാവനകളാണ് രമേശൻ നൽകിയിട്ടുള്ളതെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി, ജില്ല സെക്രട്ടറി ഷാജി, സിജി ബാബു, സബീന സത്യനാഥ്‌, രതി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബാബു കടമക്കുടി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.