കോവിഡിനൊപ്പം തെരുവുനായ് ശല്യവും വർധിക്കുന്നു; നടപടി വേണം -റാക്കോ

കൊച്ചി: കോവിഡിനൊപ്പം തെരുവുനായ്​ ശല്യവും വർധിക്കുകയാണെന്നും നടപടി വേണമെന്നും റെസിഡന്‍റ്​സ് അസോസിയേഷൻ കോഓഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ല ജനറൽ കൗൺസിൽ. തെരുവുനായ് ശല്യം നഗരത്തിൽ രൂക്ഷമായിരിക്കുകയാണെന്ന് റാക്കോ സാക്ഷ്യപ്പെടുത്തി. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വ്യാപാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ തുടങ്ങി എല്ലായിടത്തും തെരുവുനായ്ക്കൾ വിഹരിക്കുകയാണ്. പുതുവർഷത്തിൽ പ്രതിദിനം 50 പേരാണ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയെത്തുന്നതെന്നതാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. ഇതിന് ശാശ്വത പരിഹാരമുണ്ടാവണം യോഗം ആവശ്യപ്പെട്ടു. നഗരത്തിന്‍റെ മുക്കിലും മൂലയിലും കുന്നുകൂടുന്ന മാലിന്യമാണ് തെരുവുനായ്ക്കളുടെ വർധനക്ക്​ കാരണമെന്ന് യോഗം ചൂണ്ടിക്കാട്ടി. റാക്കോ ജില്ല പ്രസിഡന്‍റ്​ കുമ്പളം രവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. കോവിഡ് വ്യാപനം അനുദിനം വർധിച്ച് ടി.പി.ആർ നിരക്ക് 20ന് മുകളിൽ എത്തിയിട്ടും സർക്കാർ നിയന്ത്രണങ്ങൾ വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് മാത്രമായി ഒതുങ്ങുന്നതിൽ റാക്കോ ജില്ല ജനറൽ കൗൺസിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ജില്ല വൈസ് പ്രസിഡന്‍റ്​ കെ.എസ്. ദിലീപ് കുമാർ, ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, ഭാരവാഹികളായ സി. ചാണ്ടി, ഷാജൻ ആൻറണി, ഡോ. ജലജ ആചാര്യ, ജേക്കബ് ഫിലിപ്, ടി.എൻ. പ്രതാപൻ, പി.ഡി. രാജീവ്, കെ.കെ. വാമലോചനൻ, മെക്കിൾ കടമാട്ട്, കെ.എം. രാധാകൃഷ്ണൻ, ജോൺ തോമസ്, കെ.ജി. രാധാകൃഷ്ണൻ, മിനു പോൾ, ഗോപിനാഥ കമ്മത്ത്, സായി പ്രസാദ്, വേണു കറുകപ്പള്ളി, സലാം പുല്ലേപ്പടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.