മത്സ്യ–അറവ്ശാല അവശിഷ്ടങ്ങൾ തള്ളുന്നത് വ്യാപകമാകുന്നു

മഞ്ഞപ്ര: ഇടതുകര കനാലിൽ മത്സ്യ-അറവ്ശാല അവശിഷ്ടങ്ങൾ തള്ളുന്നത് വ്യാപകമാകുന്നു. കനാലിലെ നടുവട്ടം ബ്രാഞ്ച് കനാലിലാണ് കഴിഞ്ഞദിവസം അവശിഷ്ടങ്ങൾ ഇട്ടത്. മാലിന്യങ്ങൾ സ്കൂട്ടറിൽ കൊണ്ടുവന്നാണ് ഇട്ടതെന്ന് സി.സി.ടി.വി കാമറകളിൽനിന്ന് വ്യക്​തമായെന്ന്​ പ്രദേശവാസികൾ പറയുന്നു. മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ നിക്ഷേപിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്ന്​ വിവിധ റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ചിത്രം. മഞ്ഞപ്ര ഇടതുകരകനാലിലെ ലയോള മഹാത്​മ ലൈനിൽ മാലിന്യം തള്ളിയിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.