ചെങ്ങമനാട്: കോവിഡ്കാല വൈകുന്നേരങ്ങളില്‍ വാചാലനായി സംസാരിച്ച മുഖ്യമന്ത്രി സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ഒളിച്ചുകളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്‍വര്‍ സാദത്ത് എം.എല്‍.എ നയിച്ച ജനജാഗരണ്‍ അഭിയാന്‍ പദയാത്രയുടെ സമാപന സമ്മേളനം ചെങ്ങമനാട് കവലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെന്നി ബഹനാന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. പി.എം.എ. ഷരീഫ് അധ്യക്ഷത വഹിച്ചു. നേതാക്കളായ അന്‍വര്‍ സാദത്ത് എം.എല്‍.എ, റോജി എം. ജോണ്‍ എം.എല്‍.എ, മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മത്തേര്‍, കെ.പി. ധനപാലന്‍, എം.എ. ചന്ദ്രശേഖരന്‍, എം.ഒ. ജോണ്‍, എം.ജെ. ജോമി, പി.ബി. സുനീര്‍, പി.എന്‍. ഉണ്ണികൃഷ്ണന്‍, കെ.എന്‍. കൃഷ്ണകുമാര്‍, തോപ്പില്‍ അബു, ടിറ്റോ ആന്‍റണി, ലിന്‍റോ പി. ആന്‍റു, ജിന്‍ഷാദ് ജിന്നാസ്, എ.എ. അബ്ദുറഷീദ്, അസീം ഖാലിദ്, ദിലീപ് കപ്രശ്ശേരി, നൗഷാദ് പാറപ്പുറം, എ.ആര്‍. അമല്‍രാജ്, സി.എസ്. അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. വൈകീട്ട് ദേശം കവലയില്‍ നിന്നാരംഭിച്ച പദയാത്ര ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, കെ. ബാബു എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബി.എ. അബ്ദുല്‍മുത്തലിബ് തുടങ്ങിയവര്‍ സംസാരിച്ചു. EA ANKA 01 PADAYATHRA അന്‍വര്‍ സാദത്ത് എം.എല്‍.എ നയിച്ച ജനജാഗരണ്‍ അഭിയാന്‍ പദയാത്രയുടെ സമാപന സമ്മേളനം ചെങ്ങമനാട് കവലയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.