കീഴ്മാട്: ഗ്രാമപഞ്ചായത്തിന്‍റെ സ്റ്റോപ് മെമ്മോ അവഗണിച്ച് എടയപ്പുറത്ത് പ്രവർത്തിക്കുന്ന വിവാദ കാർബൺ പേപ്പർ കമ്പനിയെ സഹായിക്കുന്നതായി ആരോപിച്ച് കടവന്ത്രയിലെ പി.സി.ബി ചീഫ് എൻജിനീയറെ ജനകീയ സമരസമിതി നേതൃത്വത്തിലെത്തിയ നാട്ടുകാർ ഉപരോധിച്ചു. അസഹ്യ ദുർഗന്ധത്താൽ ജനജീവിതം ദുസ്സഹമാക്കി പ്രവർത്തിക്കുന്ന കമ്പനിയിലെ കാർബൺ മലിനീകരണം പരിശോധിക്കുന്നതിൽ മനപ്പൂർവമായ അലംഭാവം ഉദ്യോഗസ്ഥർ കാണിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. പരിശോധനക്കുള്ള നോട്ടീസ് മൂന്ന് ദിവസത്തിനുള്ളിൽ അയക്കാമെന്ന് ചീഫ് എൻജിനീയർ അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ജനകീയ സമരസമിതി പ്രസിഡൻറ് സി.എസ്. അജിതൻ, സെക്രട്ടറി എം.എം. അബ്ദുൽ അസീസ്, കാജ മൂസ, പി.എ. സിദ്ദീഖ്, സി.പി. ഉണ്ണി, മാതിലാജ് കരേടത്ത്, സി.എസ്. രമേശ്, ബാലൻ ചാറ്റുപാടത്ത്, മോഹനക്കുറുപ്പ് എന്നിവർ നേതൃത്വം നൽകി. ea yas7 pcb എടയപ്പുറത്തെ ജനകീയ സമരസമിതി നേതൃത്വത്തിൽ കടവന്ത്ര പൊലൂഷൻ കൺട്രോൾ ബോർഡ് ചീഫ് എൻജിനീയറെ ഉപരോധിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.