കോലഞ്ചേരി: പട്ടിമറ്റം . കൈതക്കാട് സ്വർണക്കാട്ടുകാവ് ഭദ്രകാളി ക്ഷേത്രത്തിൽ തിരുവാഭരണമടക്കം രണ്ടു ലക്ഷത്തോളം രൂപയുടെ മുതലാണ് കളവുപോയത്. കൈതക്കാട് പെരിയാർവാലി കനാൽ റോഡിന് സമീപമാണ് ക്ഷേത്രം. നിത്യപൂജയില്ലാത്ത ക്ഷേത്രമായതിനാൽ മോഷണം നടന്നത് എന്നാണെന്ന് വ്യക്തമല്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി നട തുറന്ന് പൂജ നടന്നത്. വ്യാഴാഴ്ച വൈകീട്ട് വിളക്ക് തെളിക്കാനെത്തിയവരാണ് മോഷണവിവരം അറിയുന്നത്. ശ്രീകോവിൽ കുത്തിത്തുറന്ന് ആഭരണപ്പെട്ടിയും ഗോളകയും ക്ഷേത്ര തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന ഓട്ടുരുളിയും നിലവിളക്കും ഉൾപ്പെടെ സാമഗ്രികളാണ് മോഷ്ടിച്ചതെന്നും പൊലീസിൽ പരാതി നൽകിയതായും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.