ജില്ല ഒളിമ്പിക്‌സ്: അത്‌ലറ്റിക്‌സില്‍ കോതമംഗലം മാര്‍ അത്തനാസിയോസ് അക്കാദമി മുന്നില്‍

കൊച്ചി: അത്‌ലറ്റിക്‌സിലെ ആദ്യദിനം ത്രോ ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വനിത വിഭാഗത്തില്‍ 29 പോയൻറുമായും പുരുഷ വിഭാഗത്തില്‍ 34 പോയൻറുമായും കോതമംഗലം മാര്‍ അത്തനാസിയോസ് അക്കാദമി മുന്നില്‍. വനിതവിഭാഗത്തില്‍ 18 പോയൻറുമായി നായരമ്പലം ബി.വി.എച്ച്.എസും 14 പോയൻറ് നേടിയ കോലഞ്ചേരി സൻെറ് പീറ്റേഴ്‌സ് കോളജ് സ്‌പോര്‍ട്സ് അക്കാദമിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. പുരുഷവിഭാഗത്തില്‍ 17 പോയൻറ് നേടിയ കോലഞ്ചേരി സൻെറ് പീറ്റേഴ്‌സ് കോളജ് സ്‌പോര്‍ട്സ് അക്കാദമി രണ്ടാം സ്ഥാനത്തെത്തി. ഒമ്പത്​ പോയന്‍റ്​ വീതം നേടിയ അങ്കമാലി വിശ്വജ്യോതി സി.എം.ഐ പബ്ലിക് സ്‌കൂളും നായരമ്പലം ബി.വി.എച്ച്.എസും മൂന്നാം സ്ഥാനത്തുണ്ട്. വിജയികള്‍: വനിത ഷോട്ട് പുട്ട് - നെല്‍സാമോള്‍ പി. സജി (എം.എ സ്‌പോര്‍ട്സ് അക്കാദമി), പുരുഷ ഷോട്ട് പുട്ട് - പി.എ. അന്‍ഫാസ് (എം.എ സ്‌പോര്‍ട്സ് അക്കാദമി), വനിത ജാവലിന്‍ ത്രോ- ദിവ്യമോഹന്‍ (സെന്‍റ്​ പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരി), പുരുഷ ജാവലിന്‍ ത്രോ- അരുണ്‍ ബേബി (എം.എ സ്‌പോര്‍ട്സ് അക്കാദമി), വനിത ഡിസ്‌കസ് ത്രോ- അഭിരാമി ഷിബു ( ബി.വി.എച്ച്.എസ്, നായരമ്പലം), പുരുഷ ഡിസ്‌കസ് ത്രോ- മെല്‍ബിന്‍ സിബി ( സെന്‍റ്​ പീറ്റേഴ്‌സ് കോളജ്, കോലഞ്ചരി), വനിത പോള്‍വാള്‍ട്ട്- ദിവ്യമോഹന്‍ ( സെന്‍റ്​ പീറ്റേഴ്‌സ് കോളജ്, കോലഞ്ചേരി), പോള്‍വാള്‍ട്ട് ഒഴികെയുള്ള ത്രോ ഇനങ്ങള്‍ ഏലൂര്‍ ഫാക്ട് ഗ്രൗണ്ടിലാണ് നടന്നത്. പോള്‍വാള്‍ട്ട് മണീട് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ വെച്ച് നടന്നു. ട്രാക്- ജംപ് ഇനങ്ങള്‍ വെള്ളിയാഴ്ച എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.