കൊച്ചി: കേരളത്തിൽനിന്ന് ദുബൈയിലേക്കുള്ള ജി.ഐ ടാഗ് ചെയ്ത മറയൂർ ശർക്കരയുടെ ആദ്യ കയറ്റുമതി അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മൻെറ് അതോറിറ്റിയുടെ (എ.പി.ഇ.ഡി.എ) ആഭിമുഖ്യത്തിൽ വെർചൽ ആയി ഫ്ലാഗ് ഓഫ് ചെയ്തു. അപേഡ ചെയർമാൻ ഡോ. എം. അംഗമുത്തുവാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കേരളത്തിലെ കാർഷിക ഡയറക്ടർ ടി.വി. സുഭാഷ്, ലുലു ഗ്രൂപ് ഇന്‍റർ നാഷനൽ ഡയറക്ടർ എം.എ. സലിം, ഫെയർ എക്സ്പോർട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ നജിമുദ്ദീൻ, മറ്റ് പ്രതിനിധികൾ, അപേഡ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മറയൂർ ശർക്കര ദുബൈയിലേക്ക് കയറ്റുമതി ചെയ്യുന്നത് ഫെയർ എക്സ്പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. എ.പി.ഇ.ഡി.എയുടെ കീഴിൽ രജിസ്റ്റർ ചെയ്ത ലുലു ഗ്രൂപ് ഇൻറർനാഷനലിന്‍റെ സ്ഥാപനമാണ് ഫെയർ എക്സ്പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. രണ്ട് മെട്രിക് ടൺ മറയൂർ ശർക്കരയാണ് കയറ്റുമതി ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.