പറവൂർ: ബ്ലോക്ക് പഞ്ചായത്തും വടക്കേക്കര പഞ്ചായത്തും സംയുക്തമായി മൂത്തകുന്നം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ സംഘടിപ്പിക്കും. വെള്ളിയാഴ്ച രാവിലെ 9.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്യും. കേശദാന വേദിയൊരുക്കി എസ്.എൻ.എം ട്രെയിനിങ് കോളജ് പറവൂർ: കേശദാന വേദിയൊരുക്കി മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളജ്. തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് കാൻസർ റിസർച് സെന്‍ററുമായി സഹകരിച്ച് തുടർച്ചയായി നാലാം വർഷമാണ് കോളജ് 'കേശദാനം-സ്നേഹ ദാനം' സംഘടിപ്പിക്കുന്നത്. ഫെബ്രുവരി നാലിന് ലോക കാൻസർ ദിനത്തിലാണ് കേശദാന പരിപാടി. അർബുദബാധിതരായ സ്ത്രീകൾക്ക് സൗജന്യമായി വിഗ് നിർമിച്ചു നൽകി അവർക്ക് ആത്മവിശ്വാസം നൽകുകയാണ് ഇതിലൂടെ അമല മെഡിക്കൽ കോളജ് ആശുപത്രി ലക്ഷ്യമാക്കുന്നത്. മുടി ദാനം ചെയ്യാൻ സന്നദ്ധരായവർ 9446481381, 9074030759 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.