വജ്രക്കുറുപ്പ് അനുസ്മരണം

പറവൂർ: സ്വാതന്ത്ര്യസമര പോരാളി 'വജ്രക്കുറുപ്പ്' നല്ലേടത്ത് ചന്ദ്രശേഖരക്കുറുപ്പിന് ജന്മനാടിന്‍റെ ആദരവ്. ഏഴിക്കര ദ യങ് മെൻസ് ലൈബ്രറി നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി എസ്. ശർമ ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. വിൻസന്‍റ്​ അധ്യക്ഷതവഹിച്ചു. ലൈബ്രറിയിലെ മുതിർന്ന അംഗം ടി.കെ. സുബ്രഹ്മണ്യനെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി, എൻ.ജി. ഉണ്ണികൃഷ്ണൻ, ജയകുമാർ ഏഴിക്കര, എം.ബി. ചന്ദ്രബോസ്, എം.എ. രശ്മി, എ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചിത്രം EA PVR vajrakurup 2 ഏഴിക്കര ദ യങ് മെൻസ് ലൈബ്രറി സംഘടിപ്പിച്ച എസ്. ശർമ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.