പറവൂർ: തത്തപ്പിള്ളി ജവഹർ ആർട്സ് ക്ലബ് ആൻഡ് ലൈബ്രറി നേതൃത്വത്തിൽ 'ചന്ദ്രനിൽ പന്ത്രണ്ട് പേർ' പുസ്തകത്തെ പരിചയപ്പെടുത്തി. കോട്ടുവള്ളി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുനിത ബാലൻ ഉദ്ഘാടനം ചെയ്തു. പി.ഡി. ദിഭാഷ് പുസ്തകം പരിചയപ്പെടുത്തി. സി.കെ. അനിൽകുമാർ, പി.എ. വിശ്വദർശൻ എന്നിവർ സംസാരിച്ചു. പട്ടികജാതി തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി നൽകണം -പി.കെ.എസ് പറവൂർ: തൊഴിലുറപ്പ് മേഖലയിൽ ജോലിചെയ്യുന്ന പട്ടികജാതിയിൽപ്പെട്ട തൊഴിലാളികൾക്ക് കൂലി ലഭിക്കുന്നില്ല. ജനറൽ, പട്ടികജാതി, പട്ടികവർഗം എന്നിങ്ങനെ പലതായി തിരിച്ച് കൂലി വിതരണം ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനമാണ് പ്രതിസന്ധിക്കിടയാക്കിയത്. പട്ടികജാതി വിഭാഗം തൊഴിലാളികളുടെ കൂലി നൽകുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന് പി.കെ.എസ് ഏരിയ പ്രസിഡൻറ് അജിത് കുമാർ ഗോതുരുത്ത്, സെക്രട്ടറി എ.എ. പവിത്രൻ എന്നിവർ ആവശ്യപ്പെട്ടു. അംഗത്വ കാമ്പെയിൻ പറവൂർ: കേരള കർഷകസംഘം പറവൂർ ഏരിയ അംഗത്വ കാമ്പെയിൻ ആരംഭിച്ചു. ഏരിയ സെക്രട്ടറി കെ.ഡി. വേണുഗോപാൽ, കോട്ടുവള്ളിയിൽ പ്രസിഡൻറ് പി.പി. അജിത് കുമാർ, പുത്തൻവേലിക്കരയിൽ ജില്ല കമ്മിറ്റി അംഗം കെ.എസ്. രാജേന്ദ്രൻ എന്നിവർ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.