കൂത്താട്ടുകുളം: നഗരസഭയിൽ അഞ്ച് കുടിവെള്ള പദ്ധതികൾ ഒരു മാസത്തിനുള്ളിൽ വിപുലീകരിക്കുമെന്ന് നഗരസഭാധ്യക്ഷ വിജയ ശിവൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നഗരസഭ വാർഷികവും ചന്തത്തോട്ടിലേക്ക് വെള്ളമെത്തിക്കുന്ന കനാൽ ഉദ്ഘാടനവും വെള്ളിയാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പുതിയ 26 റോഡുകളും നടപ്പാതകളും പദ്ധതി കാലയളവിൽ പൂർത്തീകരിക്കും. 7.5 കോടി ചെലവിൽ കിഫ്ബി പദ്ധതിയിൽ നിർമിക്കുന്ന നഗരസഭ കാര്യാലയത്തിന്‍റെ ടെൻഡർ നടപടി തുടങ്ങി. ചന്തത്തോട് നവീകരണം പൂർത്തിയാകുന്നതോടെ പതിറ്റാണ്ടുകളായി മാലിന്യപ്രശ്നം നേരിടുന്ന പ്രദേശങ്ങൾ ശുചിത്വമുള്ളതായി മാറും. ഹരിതകർമ സേനയുടെ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നുണ്ട്. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ബയോ ബിന്നുകൾ നൽകിക്കഴിഞ്ഞതായും അവർ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ഉപാധ്യക്ഷ അംബിക രാജേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ ജിജി ഷാനവാസ്, റോബിൻ വൻനിലം എന്നിവർ പങ്കെടുത്തു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.