ബൈക്ക് റേസിങ് സംഘം ഓട്ടോ തകർത്തു; ചോദ്യം ചെയ്തപ്പോൾ കൈയേറ്റം

കൊച്ചി: മരട്-കണ്ണാടിക്കാട് ഭാഗത്ത് റേസിങ് സംഘത്തിന്‍റെ ബൈക്കിടിച്ച് ഓട്ടോറിക്ഷ തകർന്നു. സംഭവം ചോദ്യം ചെയ്ത ഡ്രൈവറെ കൈയേറ്റം ചെയ്തതായി പരാതി. ഓട്ടോ ഡ്രൈവർ മരട് പൊലീസിൽ പരാതി നൽകി. സവാരിക്കാരെ ഇറക്കി കണ്ണാടിക്കാട് ഭാഗത്തുനിന്ന് മടങ്ങാൻ ശ്രമിക്കുമ്പോഴാണ് അമിത വേഗത്തിലെത്തിയ റേസിങ് സംഘം ഓട്ടോയിൽ ഇടിച്ചത്. ആറ് പേരായിരുന്നു റോഡ് നിരന്ന് ബൈക്ക് ഓടിച്ചെത്തിയത്. ഓട്ടോയുടെ ലൈറ്റ് തകരുകയും പെയിൻറ് പോകുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ആളുകൾ ഇടപെട്ടതോടെ ബൈക്കിലെത്തിയവർ കടന്നുകളയുകയായിരുന്നു. ദേശീയപാതയിൽ ബൈക്ക് റേസിങ് സംഘം ഭീതി വിതക്കുന്ന സംഭവം നിരവധിയാണെന്ന് ജനം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.