മൊബൈൽ ഇ.സി.ജി യൂനിറ്റ് നാടിന് സമർപ്പിച്ചു

ആലുവ: പാലിയേറ്റിവ് ഹോം കെയറിനുള്ള സൗജന്യ . ചാലയ്ക്കൽ ലൈഫ് കെയർ എമർജൻസി പാലിയേറ്റിവ് ഹോം കെയർ ടീമിന് റോട്ടറി ക്ലബ്​ ഓഫ് കൊച്ചിൻ കോസ്മോസാണ് യൂനിറ്റ് നൽകിയത്. കേരളത്തിൽ ആദ്യമായി 24 മണിക്കൂറും കാർഡിയോളജി ഡോക്ടറുടെ ഓൺലൈൻ സേവനത്തോടെയുള്ള സൗജന്യ മൊബൈൽ ഇ.സി.ജി യൂനിറ്റാണിത്. മന്ത്രി പി. രാജീവ് ലൈഫ് കെയർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് കുട്ടമശ്ശേരിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുജീബ് കുട്ടമശ്ശേരി അധ്യക്ഷത വഹിച്ചു. റോട്ടറി പ്രസിഡൻറ് സാബു സഹദേവൻ, ട്രഷറർ എം.എസ്. അശോകൻ, അജിത് കുമാർ, അരുൺ, പ്രേം, മുഹമ്മദ് റാഫി, കെ.എ. ബഷീർ, കെ.എ. രമേശ്, ഷാജി തോമസ്, അബ്ദുൽ സമദ്, ഉസ്മാൻ , ഇബ്രാഹിം കുട്ടി, അബ്ദു സത്താർ, ഫൈസൽ ഖാലിദ് എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas1 life care ചാലയ്ക്കൽ ലൈഫ് കെയർ എമർജൻസി പാലിയേറ്റിവ് ഹോം കെയർ ടീമിന് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ കോസ്മോസ് നൽകിയ സൗജന്യ മൊബൈൽ ഇ.സി.ജി യൂനിറ്റ് മന്ത്രി ലൈഫ് കെയർ ഫൗണ്ടേഷന് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.