ഗ്രാമപഞ്ചായത്ത് സാരഥികളെ ആദരിച്ചു

must EA ANKA 2 ADRAM അങ്കമാലി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃക പ്രവർത്തനം കാഴ്ചവെച്ച കറുകുറ്റി ഗ്രാമപഞ്ചായത്ത് സാരഥികളെ മർച്ചന്‍റ്​സ്​ അസോസിയേഷൻ ആഭിമുഖ്യത്തിൽ ആദരിച്ചു. റോജി എം. ജോൺ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മർച്ചന്‍റ്​സ് അസോസിയേഷൻ പ്രസിഡന്‍റ്​ തൊമ്മി പൈനാടത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷൈനി ജോർജ്, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ലതിക ശശികുമാർ, വൈസ് പ്രസിഡന്‍റ്​ ഷൈജോ പറമ്പി, വ്യാപാരി വ്യവസായി ജില്ല വൈസ് പ്രസിഡൻറ് ജോജി പീറ്റർ, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ ഷിജി ജോയി, റാണി പോളി, പഞ്ചായത്ത്​ അംഗം ജോണി മൈപ്പാൻ, അസോസിയേഷൻ ഭാരവാഹികളായ ഷാജു വി. തെക്കേക്കര, പി.വി. വർഗീസ്, എം.ഡി. ഷാജു, റീന കുര്യച്ചൻ, അശ്വിൻ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. EA ANKA 2 ADRAM കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃക പ്രവർത്തനം കാഴ്ചവെച്ച കറുകുറ്റി ഗ്രാമപഞ്ചായത്ത് സാരഥികളെ റോജി എം. ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.