കൊച്ചി: ഭരണകൂടങ്ങൾ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കും പദ്ധതികൾക്കും തീരുമാനങ്ങൾക്കുമെതിരെ ജനമുന്നേറ്റം ഉയർന്നുവരണമെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ പറഞ്ഞു. കൊച്ചിയിൽ പ്രഥമ തമ്പാൻ തോമസ് ഫൗണ്ടേഷൻ പുരസ്കാരം സ്വീകരിക്കുകയായിരുന്നു അവർ. കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ പോരാടി, വിജയിച്ചത് നല്ല മാതൃകയാണ്. ഇതു പിന്തുടരാൻ നമുക്കാവണം. കാലങ്ങൾക്കു മുമ്പ് തുടങ്ങിവെച്ച നർമദ ബച്ചാവോ ആന്ദോളൻ ഇന്നും പോരാട്ടത്തിന്‍റെ വഴിയിലാണ്. രാജ്യത്ത് വികസനത്തിന്‍റെ പേരിൽ ജലത്തിന്‍റെയും വായുവിന്‍റെയുമെല്ലാം സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്. കേരളമാണെങ്കിൽ അണക്കെട്ടുകളുടെ ആഘാതം അനുഭവിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ്, വളരെ പെട്ടെന്നാണ് ഈ നാട് പ്രളയബാധിതമായി മാറിയത്. നാട്ടിലെ ക്രമരഹിതമായ നിർമാണ വ്യവസ്ഥയാണ് ജലത്തിന്‍റെ പ്രകൃതിദത്തമായ ഒഴുക്കിനെ ഇല്ലാതാക്കുന്നത്, പല പദ്ധതികളും ശാസ്ത്രീയവും പാരിസ്ഥിതികവുമായ ആഘാതം പഠിക്കാതെയാണ് നടപ്പാക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. എറണാകുളം ടൗൺഹാളിൽ നടന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് കോൺക്ലേവിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി ദേശീയ അധ്യക്ഷൻ അഡ്വ. തമ്പാൻ തോമസ് പുരസ്കാരം സമ്മാനിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എൻ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. photo ash
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.