വാഹനാപകടത്തിൽ പരിക്കേറ്റ പ്ലസ് ടു വിദ്യാർഥി മരിച്ചു

Ptl rni - 1 Aron Sabu റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഉതിമൂടിന് സമീപം നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാർഥി മരിച്ചു. റാന്നി ഐത്തല ഇടയാടിയില്‍ സാബു ജോസഫിന്‍റെ മകന്‍ ആരോണ്‍ സാബുവാണ്​ (17) മരിച്ചത്. ശനിയാഴ്ച വൈകീട്ട്​ ഏഴരയോടെ മണ്ണാറക്കുളഞ്ഞിക്കും ഉതിമൂടിനും ഇടയിലായിരുന്നു അപകടം. ആരോണ്‍ ഓടിച്ചിരുന്ന ഇരുചക്ര വാഹനം ഓടയിലേക്ക് മറിയുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരോണ്‍ രാത്രിയോടെ മരിച്ചു. ഈട്ടിച്ചുവട് എബനേസര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്​. ആരോണിന്‍റെ മാതാവ് കൊച്ചുമോള്‍ ഐത്തല വാര്‍ഡ്​ മുന്‍ അംഗമാണ്. സഹോദരന്‍ ബെനോ. സംസ്കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.