എസ്.സി വിഭാഗക്കാര്‍ക്ക് സംഘകൃഷിക്ക് പ്രോത്സാഹനം

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കൃഷി വകുപ്പിന്‍റെ കീഴിലുള്ള അഗ്രികള്‍ചര്‍ ടെക്‌നോളജി മാനേജ്‌മെന്‍റ്​ ഏജന്‍സിവഴി എസ്.സി വിഭാഗത്തിലെ സംഘകൃഷി ചെയ്യുന്ന മൂന്ന് ഗ്രൂപ്പുകള്‍ക്ക് ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി തൈകള്‍ നിറച്ച 125 ഗ്രോബാഗുകള്‍ വീതം നല്‍കി. ഒക്കല്‍ കൃഷിഫാമില്‍നിന്നാണ് ഇവ കര്‍ഷകര്‍ക്ക് എത്തിച്ച് നല്‍കിയത്. കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മിനി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി. സുനില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.വൈ. പൗലോസ്, കൃഷി ഓഫിസര്‍ ജയ മരിയ, സരോജിനി തങ്കപ്പന്‍, സഖി സുനില്‍ എന്നിവര്‍ സംസാരിച്ചു. em pbvr 2 Mini Babu കൂവപ്പടി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കൃഷി വകുപ്പിന്‍റെ കീഴിലുള്ള അഗ്രികള്‍ചര്‍ ടെക്‌നോളജി മാനേജ്‌മെന്‍റ്​ ഏജന്‍സിവഴി എസ്.സി വിഭാഗത്തിലെ സംഘകൃഷിക്കാര്‍ക്ക് നല്‍കിയ ഗ്രോബാഗുകളുടെ വിതരണോദ്ഘാടനം പ്രസിഡന്‍റ്​ മിനി ബാബു നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.