മീഡിയ കപ്പ് ഫൈനൽ ഇന്ന്

കൊച്ചി: സംസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്ക് വേണ്ടി തേവര സേക്രഡ് ഹാർട്ട്‌ കോളജും എറണാകുളം പ്രസ് ക്ലബും സംയുക്തമായി നടത്തുന്ന എസ്.എച്ച് മീഡിയ കപ്പിന്‍റെ രണ്ടാം സീസൺ ഫൈനൽ തിങ്കളാഴ്ച തേവര സേക്രഡ് ഹാർട്ട്‌ കോളജ് ഗ്രൗണ്ടിൽ നടക്കും. ഞായറാഴ്ച നടന്ന ആദ്യ സെമിയിൽ മെട്രോ വാർത്ത ഹിന്ദുവിനെ തോൽപ്പിച്ച് ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത മെട്രോ വാർത്ത ആറ് ഓവറിൽ നാല് വിക്കറ്റിന് 73 റൺസെടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഹിന്ദുവിന് ആറ് ഓവറിൽ മൂന്ന് വിക്കറ്റിന് 41 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. തിങ്കളാഴ്ച രാവിലെ നടക്കുന്ന രണ്ടാം സെമിയിലെ വിജയി ഫൈനലിൽ മെട്രോ വാർത്തയെ നേരിടും. 24 ന്യൂസും ഫ്ലവേഴ്സും തമ്മിലാണ് രണ്ടാം സെമി ഫൈനൽ. തേവര കോളജിലെ ബർസാർ ഫാദർ സെബാസ്റ്റ്യൻ എറിഞ്ഞ ബാൾ കൊച്ചി മേയർ എം.കെ. അനിൽകുമാർ ബാറ്റ് ചെയ്താണ് മീഡിയ കപ്പിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. കൊച്ചി കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ റെനീഷ്.പി.രാജൻ സംസാരിച്ചു. അൻപതിനായിരം രൂപയും ട്രോഫിയുമാണ് വിജയികള്‍ക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് ഇരുപത്തയ്യായിരം രൂപയുടെ കാഷ് പ്രൈസും ട്രോഫിയും ലഭിക്കും. ഒപ്പം ടൂർണമെന്‍റിലെ മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, വിക്കറ്റ് കീപ്പർ, ഫീല്‍ഡര്‍ എന്നിങ്ങനെയുള്ള വ്യക്തിഗത പ്രകടനങ്ങള്‍ക്കും അവാര്‍ഡുകള്‍ ഉണ്ട്. മീഡിയ കപ്പിന്‍റെ ആദ്യ സീസണിൽ ഫ്ലവേഴ്സ് ടി.വി ആയിരുന്നു ജേതാക്കൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.