കുടിവെള്ള വിതരണം മുടങ്ങും

കൂത്താട്ടുകുളം: നഗരസഭ പ്രദേശത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ . പണ്ടപ്പിള്ളി അക്വഡക്ട് ഭാഗത്ത് ഇവിടേക്കുള്ള പമ്പിങ്​ മെയിൻ തകർന്നതാണ് കാരണം. മൂവാറ്റുപുഴ-ആരക്കുഴ-പണ്ടപ്പള്ളി റോഡ് നവീകരണ ഭാഗമായി സൈഡ് ഭിത്തി കെട്ടാൻ മണ്ണ് എടുത്തപ്പോൾ 24 മീറ്ററോളം പൈപ്പ് ലൈൻ അലൈൻമെന്‍റ്​ തെറ്റുകയായിരുന്നു. മധ്യഭാഗം തകർന്നു ചോർച്ച ഉണ്ടാകുകയും ചെയ്തു. ബുധനാഴ്ച ജലവിതരണം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.