ബി.പി.സി.എൽ സ്വകാര്യവത്​കരണം: ജനകീയ കൺവെൻഷൻ നടത്തി

ആലുവ: ബി.പി.സി.എൽ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂനിയ‍ൻെറ നേതൃത്വത്തിൽ ആലുവ മണ്ഡലം ജനകീയ കൺവെൻഷൻ നടത്തി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ആലുവ ഏരിയ സെക്രട്ടറി പി.എം. സഹീർ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.പി. ജോർജ്, സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ആർ. മുരളീധരൻ, സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, ജി.സി.ഡി.എ മുൻ ചെയർമാൻ അഡ്വ. വി. സലീം, എ. ഷംസുദ്ദീൻ (എ.ഐ.ടി.യു.സി) കൃഷ്ണൻകുട്ടി (എച്ച്.എം.എസ്), പോളി (എൻ.ടി.യു.ഐ), മുഹമ്മദ് സഗീർ (ഐ.എൻ.ടി.യു.സി) എന്നിവർ സംസാരിച്ചു. പി. നവകുമാർ സ്വാഗതവും നാസർ മുട്ടം നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea yas2 bpcl ബി.പി.സി.എൽ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂനിയ‍ൻെറ നേതൃത്വത്തിൽ നടത്തിയ ആലുവ മണ്ഡലം ജനകീയ കൺവെൻഷൻ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.