പൊതുവിദ്യാഭ്യാസ ഏകീകരണം കൈവിട്ട കളി -ഹയര്‍ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍

തൃപ്പൂണിത്തുറ: പൊതുവിദ്യാഭ്യാസ മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പൊതുവിദ്യാഭ്യാസ ഏകീകരണ നീക്കം കൈവിട്ടകളിയാകുമെന്ന് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ല സമ്മേളനം. വിദ്യാഭ്യാസ വിദഗ്​ധരുടെ ഉപദേശങ്ങള്‍ അവഗണിച്ചും പൊതുസമൂഹത്തി‍ൻെറ പിന്തുണയില്ലാതെയും ഏകപക്ഷീയമായി നടത്തുന്ന ഏകീകരണത്തില്‍നിന്ന്​ സര്‍ക്കാര്‍ പിന്മാറണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കെ. ബാബു എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ ലൗലി ജോസഫ് അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം. ജോര്‍ജ്, സംസ്ഥാന പ്രസിഡന്‍റ്​ സന്തോഷ് കുമാര്‍, ജില്ല സെക്രട്ടറി ഷിബു സി. ജോര്‍ജ്, വിനോദ്, ഡോ. എ. അനുകുമാര്‍, അയിര സുനില്‍കുമാര്‍, വി.ടി. വിനോദ്, സുജാത ജി., നിഷ വിനോദ്, വി.എം. ജയപ്രദീപ്, സിനോജ് ജോര്‍ജ്, എ.യു. സിജാദ്, ജോസഫ് ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. EC-TPRA-1 Teachers ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ല സമ്മേളനം തൃപ്പൂണിത്തുറ എന്‍.എം. ഓഡിറ്റോറിയത്തില്‍ കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.