പെൺവാണിഭം: അഞ്ച് സ്ത്രീകളെയും രണ്ട് നടത്തിപ്പുകാരെയും പിടികൂടി

മുഹമ്മ: പെൺവാണിഭ കേസിൽ അഞ്ച് സ്ത്രീകളെയും രണ്ട്​ നടത്തിപ്പുകാരെയും മുഹമ്മ പൊലീസ് പിടികൂടി. കായിപ്പുറം ജങ്​ഷന് തെക്ക് വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിവരുകയായിരുന്നു. കലവൂർ നിവർത്തിൽ ബിനു (41), ആര്യാട് തൈപ്പറമ്പിൽ വിഷ്ണു (26) എന്നിവരെയും രണ്ട്​ മാരാരിക്കുളം സ്വദേശിനികളെയും കൊമ്മാടി സ്വദേശിനിയെയും കോട്ടയം തിരുവാർപ്പ്, തലവടി സ്വദേശിനികളെയുമാണ്​ പിടികൂടിയത്​. കഴിഞ്ഞ ഒന്നിനാണ് ഇവർ വീട് വാടകക്കെടുത്തത്. നാട്ടുകാർക്ക് സംശയം തോന്നി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും. മുഹമ്മ ഇൻസ്​പെക്ടർ എൻ. വിജയൻ, എ.എസ്.ഐമാരായ ബിജുമോൻ, കുഞ്ഞുമോൻ, സി.പി.ഒമാരായ ശ്യാം കുമാർ, വിഷ്ണു, ജോസഫ്, വനിത പൊലീസുകാരായ മിനി, സൗമ്യ തുടങ്ങിയവരാണ് റെയ്ഡിൽ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.