കളമശ്ശേരി കേന്ദ്രമാക്കി സിറ്റി സർക്കുലർ ബസ്

കളമശ്ശേരി: ബസ് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയാൽ തിരുവനന്തപുരം മാതൃകയിൽ സിറ്റി സർക്കുലർ ബസ് എറണാകുളം ജില്ലയിൽ കളമശ്ശേരി കേന്ദ്രമാക്കി ആരംഭിക്കാൻ തയാറാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഇലക്​ട്രിക് ബസുകളാകും ഉപയോഗിക്കുക. തിരുവനന്തപുരത്ത് ഇതിന് ആവേശകരമായ സ്വീകരണമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നത്. 10 മിനിറ്റിനിടെയാണ് സർവിസുകൾ നടത്തുന്നത്. ക്ലോക്ക് വൈസ്-ആന്‍റി ക്ലോക്ക് വൈസായി നടത്തുന്ന സർവിസ് ഇട റോഡുകളിലൂടെയാണ് കടന്നു പോകുന്നത്. 50 രൂപയുടെ ഒരു ഗുഡ് ഡേ ടിക്കറ്റ് എടുത്താൽ 24 മണിക്കൂർ സിറ്റി സർക്കുലറിൽ യാത്ര ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.