കാക്കനാട്: ഇൻഫോ പാർക്കിനു സമീപം ലഹരിമരുന്നുമായി കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടി. എറണാകുളം ചിറ്റൂർ ഇടയക്കുന്നം കളപ്പുരക്കൽ വിട്ടിൽ സിബി ജോയ് (23), കട്ടപ്പന മാർക്കറ്റിനു സമീപം നാഗർമറ്റം വീട്ടിൽ അൻസിഫ് റാഫി (20) എന്നിവരെയാണ് മാരക രാസലഹരി മരുന്നായ എം.ഡി.എം.എയുമായി ഇൻഫോ പാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് കാക്കനാട് നിലംപതിഞ്ഞമുകൾ സെന്‍റ് തോമസ് ചർച്ചിന് സമീപം നടത്തിയ വാഹന പരിശോധനയിൽ ഇരുവരും കുടുങ്ങിയത്. നമ്പർ പ്ലേറ്റ് ഇല്ലാതെ വന്ന ബൈക്ക് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇവരിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. സിബിയുടെ കൈയിൽനിന്ന് 1.64 ഗ്രാമും അൻസിഫിൻെറ കൈയിൽനിന്ന് 1.77 ഗ്രാമും എം.ഡി.എം.എ കണ്ടെടുത്തു. സബ് ഇൻസ്പെക്ടർമാരായ സാജു, ജോമോൻ, റഷീദ്, എ.എസ്.ഐ പ്രദീപ്, സീനിയർ സി.പി.ഒമാരായ ജെബി, മുരളീധരൻ സി.പി.ഒമാരായ ജയകുമാർ സുജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. er kkd sibi : സിബി ജോയ് er kkd ansif : അൻസിഫ് റാഫി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.