ഫാമിലി വെല്‍ഫെയര്‍ അസോ. വാര്‍ഷികം

പെരുമ്പാവൂര്‍: കണ്ടന്തറ കരിമ്പനക്കല്‍ ഫാമിലി വെല്‍ഫെയര്‍ അസോസിയേഷൻ എട്ടാം വാര്‍ഷികവും നിര്‍ധനരോഗികള്‍ക്ക്​ വീല്‍ചെയര്‍ വിതരണവും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ്​ കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വീല്‍ചെയര്‍ വിതരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അന്‍വര്‍ അലി നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവിതരണം വെങ്ങോല പഞ്ചായത്ത് അംഗങ്ങളായ കെ.എം. അബ്ദുല്‍ ജലാല്‍, വാസന്തി രാജേഷ് എന്നിവര്‍ നിര്‍വഹിച്ചു. കെ.എം. മുഹമ്മദ്, കെ.എം. നസീര്‍ ഹുസൈന്‍, കെ.കെ. സലാം, കെ.എം. ജലാല്‍, കെ.എം. നൗഷാദ് എന്നിവര്‍ സംസാരിച്ചു. em pbvr 1 Eldhose Kunnapilly കണ്ടന്തറ കരിമ്പനക്കല്‍ ഫാമിലി വെല്‍ഫെയര്‍ അസോസിയേഷൻ വാര്‍ഷികവും നിര്‍ധനരോഗികള്‍ക്കുള്ള വീല്‍ചെയര്‍ വിതരണവും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.