സിൽവർ ലൈൻ വിശദീകരിക്കാൻ മുഖ്യമന്ത്രി ഇന്ന്​ എറണാകുളത്ത്​

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം വ്യാഴാഴ്ച എറണാകുളത്ത്​ ചേരും. രാവിലെ 11ന് ടി.ഡി.എം ഹാളിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടന പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എറണാകുളം ജില്ലയിൽ കൊച്ചി വിമാനത്താവളത്തിലും കാക്കനാട്ടുമാണ്​ നിർദിഷ്ട പദ്ധതിയുടെ സ്റ്റേഷനുകള്‍. 1.25 മണിക്കൂറില്‍ കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്ത്​ എത്താൻ കഴിയുമെന്ന്​ അവകാശപ്പെടുന്നു. കൊച്ചിയില്‍നിന്ന് കോഴിക്കോട്ട്​ എത്താന്‍ 75 മിനിറ്റ് മതിയാകും. കിലോമീറ്ററിന് 2.75 രൂപയാണ് നിരക്ക്. കൊച്ചിയില്‍നിന്ന് 540 രൂപക്ക്​ തിരുവനന്തപുരത്തെത്താനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.