നെട്ടൂരിലെ കുടിവെള്ളക്ഷാമം: ജല അതോറിറ്റി അധികൃതര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

മരട്: നെട്ടൂരിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ ജല അതോറിറ്റി അധികൃതര്‍ സന്ദര്‍ശിച്ചു. അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പി.വി. പ്രീത, അസി. എൻജിനീയര്‍ പ്രേമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശിച്ചത്. ഒരു മാസത്തിലധികമായി വെള്ളമെത്താത്ത പൊതു ടാപ്പുകളും രണ്ടു മാസമായി കുടിവെള്ളം ലഭിക്കാത്ത വീടുകളുമുണ്ടായിരുന്നു. പൈപ്പ് വെള്ളം ലഭിക്കാത്തതിനാല്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വീട്ടമ്മമാര്‍ അധികൃതരെ അറിയിച്ചു. അടുത്ത ദിവസം തന്നെ കുടിവെള്ളം ലഭിക്കാത്തയിടങ്ങളില്‍ എത്തിക്കുന്നതിന്​ നടപടി സ്വീകരിക്കാമെന്ന് അസി .എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഉറപ്പുനല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.