കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു; അടിയന്തര നടപടിക്കൊരുങ്ങി മരട് നഗരസഭ

മരട്: കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ അടിയന്തര നടപടിക്കൊരുങ്ങി മരട് നഗരസഭ. ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പിലി‍ൻെറ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും പൊലീസും സംയുക്തമായി രാത്രി പട്രോളിങ്​ ശക്തമാക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം രാത്രി വികാസ് നഗറിനോടു ചേര്‍ന്ന് ശുചിമുറി മാലിന്യം തള്ളുന്നത്​ തടയാന്‍ ശ്രമിച്ച കൗണ്‍സിലര്‍ സി.വി. സന്തോഷിനെ വെല്ലുവിളിച്ച് മാലിന്യം ദേശീയപാതയോരത്ത്​ തള്ളിയിരുന്നു. ലോറിയില്‍ പതിപ്പിച്ചിരുന്ന വാഹനനമ്പര്‍ അന്വേഷണത്തെത്തുടര്‍ന്ന് വ്യാജമാണെന്ന് തെളിഞ്ഞു. യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സൻ രശ്മി സനില്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ചന്ദ്രകലാധരന്‍, കൗണ്‍സിലര്‍ സി.വി. സന്തോഷ്, ജേക്കബ്‌സൻ, എസ്.ഐ. റെജിന്‍ എം. തോമസ്, പനങ്ങാട് എസ്.ഐ ജിന്‍സന്‍ ഡോമിനിക് എന്നിവര്‍ പങ്കെടുത്തു. EC-TPRA-3 Malinyam മാലിന്യം തള്ളുന്നത് തടയുന്നതി‍ൻെറ ഭാഗമായി മരട്​ നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാൻ പറമ്പിലി‍ൻെറ നേതൃത്വത്തിൽ ചേർന്ന യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.