. EKD GOVINDHANKUTTY 70 ANKA ദേശീയപാത കുറുകെ കടക്കാൻ മീഡിയനിൽ കാത്തുനിൽക്കെ കാറിടിച്ച് മരിച്ചു അങ്കമാലി: ദേശീയപാത കുറുകെ കടക്കാൻ മീഡിയനിൽ കാത്തുനിൽക്കെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. കറുകുറ്റി ഞാലൂക്കര 'ലക്ഷ്മീസ്' വീട്ടിൽ പരേതനായ കുമാരൻ നായരുടെ മകൻ സി.കെ. ഗോവിന്ദൻകുട്ടി നായരാണ് (70) മരിച്ചത്. ഗവ. കരാറുകാരനാണ്. ദേശീയപാത കോതകുളങ്ങരയിൽ ചൊവ്വാഴ്ച രാത്രി ഏഴിനാണ് അപകടം. അങ്കമാലിയിൽനിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പാർസൽ ലോറിയിൽ ഉരസിയതിനെത്തുടർന്നാണ് അതേ ദിശയിൽ പോയ കാർ നിയന്ത്രണം വിട്ട് മീഡിയനിലേക്ക് പാഞ്ഞുകയറിയത്. കോതകുളങ്ങരയിൽ ഭാര്യയുടെ അനുജത്തിയുടെ വീട്ടിലെത്തിയ ഗോവിന്ദൻകുട്ടി നായർ കോതകുളങ്ങര ക്ഷേത്രത്തിനുസമീപത്തെ കടയിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. ചാലക്കുടി ശ്രീകുമാർ കൺസ്ട്രക്‌ഷൻ കോർപറേഷൻ ഡയറക്ടറാണ് ഗോവിന്ദൻകുട്ടി നായർ. ഭാര്യ: രാജലക്ഷ്മി. മക്കൾ: ശ്രീകുമാർ, ശ്രീകല, രഞ്ജിനി. മരുമക്കൾ: അനിത, വിനു, സുരേഷ് (യു.കെ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.