സാംസ്‌കാരിക നിലയത്തിന് ശിലാസ്ഥാപനം നടത്തി

ചെറായി: പള്ളിപ്പുറം-ചെറായി പുലയ കരയോഗം പുതുതായി നിര്‍മിക്കുന്ന സാംസ്‌കാരിക നിലയത്തിന് ഹൈബി ഈഡന്‍ എം.പി ശിലാസ്ഥാപനം നടത്തി. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കരയോഗത്തി‍ൻെറ ചിരകാലസ്വപ്നമായിരുന്ന സാംസ്‌കാരിക നിലയത്തിന് എം.പി ഫണ്ടില്‍നിന്ന് എം.പി.എല്‍.എ.ഡി.എസ്​ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 46 ലക്ഷം രൂപ ഉപയോഗിച്ചാണ് മന്ദിരം പണിയുന്നത്. സുനി ശാന്തിയുടെ കാര്‍മികത്വത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു ചടങ്ങുകള്‍. ശാഖാ പ്രസിഡന്‍റ്​​ ടി.കെ. ഹരിദാസ്, ബ്ലോക്ക് പഞ്ചായത്തംഗം ശാന്തിനി പ്രസാദ്, വാര്‍ഡ്‌മെംബര്‍ എ.എന്‍. ഉണ്ണികൃഷ്ണന്‍, ഇ.കെ. ജയന്‍, പി.വി. സുരേഷ്, കോണ്‍ഗ്രസ് പള്ളിപ്പുറം ബ്ലോക്ക് പ്രസിഡന്‍റ്​​ വി.എസ്. സോളിരാജ് , എം.ജെ. ടോമി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.