കൊച്ചി: കൊച്ചിയിൽ രണ്ടു ദിവസം തങ്ങിയപ്പോൾ പ്രാതലിനായി കഴിച്ച പുട്ട് ഏറെ ഇഷ്ടപ്പെട്ടതിനാൽ നാട്ടിലേക്ക് മടങ്ങും മുമ്പ് സ്റ്റീൽ, ചിരട്ട പുട്ടുകുറ്റികൾ വാങ്ങിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻെറ ഭാര്യ ഉഷ. പുട്ടുണ്ടാക്കുന്ന വിധം ചോദിച്ച് മനസ്സിലാക്കിയാണ് അവർ മടങ്ങിയത്. ഇതുകൂടാതെ കേരളീയ രീതിയില്‍ വറുത്ത തിരുതയും കരിമീന്‍ പൊള്ളിച്ചതും മുതല്‍ വാഴയിലയിലെ സദ്യ വരെ ആസ്വദിച്ചു കഴിച്ചാണ് ഉപരാഷ്ട്രപതിയും ഭാര്യയും മടങ്ങിയത്. നാലുദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതിക്കും കുടുബാംഗങ്ങള്‍ക്കും ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് താമസം ഒരുക്കിയിരുന്നത്. ടൂറിസം വകുപ്പ് ജീവനക്കാര്‍ ഒരുക്കിയ വിഭവങ്ങളിലും ആതിഥേയത്വത്തിലും അദ്ദേഹം ഏറെ ആകൃഷ്ടനായി. വിഭവങ്ങള്‍ വളരെ നന്നായിരുന്നുവെന്ന് മന്ത്രി പി. രാജീവിനെ ഉപരാഷ്ട്രപതി അറിയിക്കുകയും ചെയ്തു. കായല്‍ മത്സ്യങ്ങളാണ് അദ്ദേഹം കൂടുതലും ആസ്വദിച്ചത്. 21 വിഭവങ്ങള്‍ അതിഥി മന്ദിരത്തില്‍ ഉപരാഷ്ട്രപതിക്ക് ഒരുക്കിയിരുന്നു. ടൂറിസം വകുപ്പ് ജീവനക്കാരുടെ ആതിഥേയത്വം സമാനതകളില്ലാത്തതാണെന്ന അഭിപ്രായം രേഖപ്പെടുത്തിയ ഉപ രാഷ്ട്രപതിയും സംഘവും ജീവനക്കാരോടൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് മടങ്ങിയത്. er vice president എറണാകുളം അതിഥി മന്ദിരത്തിലെ ജീവനക്കാര്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി പി. രാജീവ് എന്നിവര്‍ക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.