വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

APD Salam 52 Pckl പൂച്ചാക്കൽ: വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് 15ാം വാർഡ് മഴുവുമ്മേൽ പരേതനായ അബ്ദുൽ റഹ്മാന്‍റെ മകൻ സലാമാണ്​ (52) മരിച്ചത്. ഡിസംബർ 25ന് രാവിലെ മാക്കേകടവ് തൈക്കാട്ടുശ്ശേരി റോഡിൽ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ മണിയാതൃക്കൽ ഭാഗത്ത് എതിരെ വന്ന കാർ തട്ടിയാണ് അപകടം. സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: ബീവി. മക്കൾ: അൻസിൽ, അൽത്താഫ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.