നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു; വൈദ്യുതി പോസ്റ്റുകൾ തകർന്നു

പറവൂർ: നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗവും രണ്ട് വൈദ്യുതി പോസ്റ്റും തകർന്നു. ദേശീയപാതയിൽ ഞായറാഴ്ച വൈകീട്ട് 3.45ന് ആണ് പെരുവാരത്തിനും പൂശാരിപ്പടിക്കും ഇടയിൽ അപകടമുണ്ടായത്. കാർ ഡ്രൈവർ മാത്രമെ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. അമിത വേഗത്തിലായിരുന്ന കാറിന്‍റെ മുൻഭാഗത്തെ ടയർ പൊട്ടിയതിനെത്തുടർന്നാണ് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ചത്. ഇടിച്ച ഉടൻ വൈദ്യുതിബന്ധം തകരാറിലായതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഇടപ്പള്ളിയിൽനിന്ന്​ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പൊലീസ് എത്തുന്നതിനുമുമ്പുതന്നെ മറ്റ് യാത്രക്കാരും പരിസരവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മൂത്തകുന്നത്തുനിന്ന്​ എത്തിയ ഹൈവേ പൊലീസ് മറ്റ് വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള സൗകര്യം ഒരുക്കി. ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പടം EA PVR niyanthranam vita car 9 ദേശീയപാത പെരുവാരത്ത് നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റുകൾ തകർന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.