പറവൂർ: പറവൂരിൽനിന്ന് ചിറ്റാറ്റുകര, ചേന്ദമംഗലം, വടക്കേക്കര, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ യാത്രദുരിതമുള്ള പ്രദേശങ്ങളെ ബന്ധപ്പെടുത്തി കെ.എസ്.ആർ.ടി.സിയുടെ സർക്കുലർ സർവിസ് തുടങ്ങണമെന്നാവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഗതാഗതമന്ത്രി ആന്‍റണി രാജുവിന് നിവേദനം നൽകി. ചെറിയ പല്ലംതുരുത്ത്, പറയകാട്, കൂട്ടുകാട്, വടക്കുംപുറം, ഗോതുരുത്ത്, മൂത്തകുന്നം, കോട്ടപ്പുറം, പുത്തൻവേലിക്കര പഞ്ചായത്തിന്‍റെ കിഴക്കൻ പ്രദേശങ്ങളിലൂടെ നഗരത്തിൽ തിരിച്ചെത്തുന്ന രീതിയിൽ സർവിസ് ക്രമീകരിക്കണമെന്ന് നിവേദനത്തിൽ പറയുന്നു. ഈ പ്രദേശങ്ങളിൽ മതിയായ യാത്രസൗകര്യമില്ലാതെ ജനങ്ങൾ വലയുകയാണ്. ഇടക്കിടെ മാത്രമുള്ള ഒന്നോ രണ്ടോ സ്വകാര്യ ബസുകളെ മാത്രമാണ് ഇവർ യാത്രക്ക് ആശ്രയിക്കുന്നത്. ഇതുമൂലം വിദ്യാർഥികളും ജോലിക്ക് പോകുന്നവരും ഏറെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. കോട്ടപ്പുറം ചന്ത, ചാലാക്ക മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് സർക്കുലർ സർവിസ് ഗുണകരമാകും. കോവിഡ് മൂലം ആലുവ, പറവൂർ ഡിപ്പോകളിൽനിന്ന് സർവിസ് നിർത്തിവെച്ച 'ടൗൺ ടു ടൗൺ' ബസുകൾ പുനരാരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.