പെരിയാർ മലിനീകരണത്തിനെതിരെ എഡ്രാക്

കടുങ്ങല്ലുർ: പെരിയാർ മലിനീകരണത്തിൽ എഡ്രാക് കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പെരിയാർ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഭാഗങ്ങളിൽ വളരെയധികം മലിനമാക്കപ്പെടുന്ന അവസ്ഥയാണുള്ളത്. മുപ്പത്തടം-എടയാർ വ്യവസായ മേഖലയിലെ നിരവധി കമ്പനികൾ മാനദണ്ഡമില്ലാതെ പെരിയാറിലേക്ക് മാലിന്യം തള്ളുകയാണ്​. ഇതിനെതിരെ പഞ്ചായത്തും സർക്കാറും ശക്തമായ നടപടികൾ എടുക്കണമെന്ന് എഡ്രാക്​ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. ഭാരവാഹികൾ: ഡോ. സുന്ദരം വേലായുധൻ (പ്രസി), സദാശിവൻ പിള്ള, സി.ആർ. ബാബു, ബിന്ദു (വൈസ് പ്രസി), രാജേഷ് മഠത്തിൽ (ജന.സെക്ര), ഉദയൻ, പ്രകാശൻ, സരോജിനി (ജോ.സെക്ര), ഹരീന്ദ്രൻ നായർ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.