കിണറ്റിൽ വീണ്​ യുവാവ് മരിച്ചു​

അടൂർ: വടക്കടത്തുകാവ് മണിയാട്ട് കിണറ്റിൽ വീണ്​ ചെറുകുന്നിൽ വീട്ടിൽ ഭാസ്കരന്‍റെ മകൻ അമൽ (23) മരിച്ചു. 50 അടി താഴ്ചയിൽ 10 അടി വെള്ളം നിറഞ്ഞ കിണറ്റിലാണ്​ അകപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് 6.30നാണ് സംഭവം. അടൂർ അഗ്​നിരക്ഷാ​ സംഘം കിണറ്റിലിറങ്ങി യുവാവിനെ എടുത്ത്​ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടൂർ അഗ്​നിരക്ഷാ നിലയം ഓഫിസർ എസ്. അമൃതാജി, സീനിയർ ഫയർ ഓഫിസർ എസ്.എ. ജോസ്​, ഓഫിസർമാരായ ലിജികുമാർ, കെ. ശ്രീജിത്ത്‌, കെ. മനോജ്‌ കുമാർ, ഐ.ആർ. അനീഷ്, ഡ്രൈവർ ആർ. രവി എന്നിവർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.