പ്രതിഷേധ ജ്വാല തെളിച്ചു

പള്ളുരുത്തി: ന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും നേരെ സംഘ്​പരിവാർ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കോൺഗ്രസ് നോർത്ത് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഡി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്​മണ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ പി.പി. ജേക്കബ് അധ്യക്ഷത വഹിച്ചു. എൻ.ആർ. ശ്രീകുമാർ, കൗൺസിലർ അഭിലാഷ് തോപ്പിൽ, എ.എസ്. ജോൺ, സുമീത് ജോസഫ്, എം.എ. ജോസി, എം.എച്ച്. ഹരേഷ്, പി.ജി. ഗോപിനാഥ്, ഡെൽഫിൻ ആന്‍റണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.