ഷാളിൽ തൂങ്ങിയ പത്തുവയസ്സുകാരി മരിച്ചു

മൂവാറ്റുപുഴ: വീട്ടിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്തു വയസ്സുകാരി മരിച്ചു. മൂവാറ്റുപുഴ മോളേക്കുടിയിലെ വിദ്യാർഥിനിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴിനാണ് കുട്ടിയെ വീട്ടിൽ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പി​ച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.