ചേലക്കുളത്ത്​ ആശുപത്രിമാലിന്യം തള്ളിയതായി പരാതി

കിഴക്കമ്പലം: വെസ്റ്റ്​ ചേലക്കുളം ജങ്ഷനിലും പരിസരത്തെ പാടശേഖരത്തി​നരികിലും ആശുപത്രി മാലിന്യമടക്കം തള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി നിരവധി ലോഡ് മാലിന്യമാണ് റോഡരികിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തും പാടശേഖരത്തിനടുത്തും തള്ളിയത്. തൃശൂർ ജില്ലയിലെ ഒരു കോളജിലെ വിദ്യാർഥികളുടെ ഐഡൻറിറ്റി കാർഡുകളടക്കം മാലിന്യശേഖരത്തിൽനിന്ന് കിട്ടിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാൻ മാലിന്യശേഖരത്തിന് തീകൊളുത്തിയിട്ടാണ് സാമൂഹികവിരുദ്ധർ കടന്നത്. വെസ്റ്റ് ചേലക്കുളം ചിറങ്ങരക്കു സമീപത്തെ പാടശേഖരങ്ങൾ നികത്തിയെടുക്കാനും നേരത്തേ മുതൽ ആശുപത്രിമാലിന്യമടക്കം തള്ളുന്നതായി പരാതിയുണ്ട്. പാടശേഖരത്തിന് സമീപത്ത് തള്ളുന്ന മാലിന്യം പിന്നീട് എക്സ്​​കവേറ്റർ ഉപയോഗിച്ച് തള്ളിയിടുന്നതായും ആക്ഷേപം ഉണ്ട്. പാടശേഖരം നികത്താനുള്ള നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിക്കും തഹസിൽദാർക്കും പരാതി നൽകി. പടം. വെസ്റ്റ് ചേലക്കുളത്ത് ആശുപത്രിമാലിന്യം ഉൾപ്പെടെ തള്ളിയനിലയിൽ (em palli 1 malnyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.