മുഹമ്മദ് റഫിയുടെ ജന്മദിനത്തിൽ സംഗീത സ്മൃതിയുമായി കൊച്ചി

ഫോർട്ട്​കൊച്ചി: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 97ാം ജന്മദിനത്തോടനുബന്ധിച്ച് മെഹ്ബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റഫി സ്മൃതി ആരാധകർക്ക് ആസ്വാദ്യമായി. റഫി ആലപിച്ച അനശ്വര ഹിറ്റുകൾ പുനർജനിച്ചപ്പോൾ അത് ഹൃദ്യമായി. തൃശൂർ ജില്ലയിലെ മതിലകത്തുനിന്നുള്ള മുഹമ്മദ് റൗമിൻ എന്ന പ്ലസ് ടു വിദ്യാർഥിയെയാണ് ഇത്തവണ ഓർക്കസ്ട്ര കൊച്ചിയിലെ സംഗീതാസ്വാദകർക്ക് പരിചയപ്പെടുത്തിയത്. റഫിയുടെ ഹിറ്റുകൾ തനിമ നഷ്​ടപ്പെടാതെ റൗമിൻ ആലപിച്ചു. ജൂനിയർ മെഹ്​ബൂബ്, എം.എസ്. ഷംസു, സന്തോഷ് ദിവാകർ, യഹിയ അസീസ്, മുകേശ് അഗർവാൾ, നവാസ്, സലാം, അനീഷ്, സജി, അയിഷ ദിയ, ഫാരിസ് ഫൈസൽ എന്നിവരും റഫി ഗാനങ്ങൾ ആലപിച്ചു. അബ്​ദുൽ സലാം, നാസർ, തങ്കച്ചൻ, ജോൺസൺ എന്നിവർ വാദ്യോപകരണങ്ങളിൽ അകമ്പടിയിട്ടു. ഗാനസ്മൃതി നഗരസഭ സ്ഥിരം സമിതി ചെയർമാൻ ടി.കെ. അഷ്​റഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എ. ഹുസൈൻ, അബ്​ദുൽ സമദ്, മുഹമ്മദ് അഷ്​റഫ്, എം.കെ. അബ്​ദുൽ അസീസ് എന്നിവർ സംസാരിച്ചു. ചിത്രം: റഫി സ്മൃതിയിൽ മുഹമ്മദ് റൗമിൻ പാടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.