പി.ടി. തോമസ്​ അനുസ്​മരണം

കൊച്ചി: പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ കോൺഗ്രസ് തമ്മനം മണ്ഡലം കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ സക്കീർ തമ്മനം അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, മുൻമന്ത്രി ഡൊമിനിക് പ്രസ​േൻറഷൻ, കൗൺസിലർമാരായ ജോജി കുരീക്കോട്, ജോർജ് നാനാട്ട്, ഉസ്താദ് കെ. കുഞ്ഞുമുഹമ്മദ് മൗലവി, ശാന്തിഗിരി ആശ്രമം സ്വാമി തനി മോഹനൻ, ഫാ. തോമസ് മംഗലശ്ശേരി, ഫാ. ജോസ് സഹൃദയ, ജോഷി പള്ളൻ, കെ.ഡി. വിൻസൻെറ്​, കെ.എൻ. ലെനിൻ, കെ.എ. യൂസഫ്, ജുവൽ ചെറിയാൻ, വി.വി. അജയൻ, ജോസഫ് അലക്സ്, ടി.എ. അബ്​ദുൽ ഖാദർ, വാസുദേവ പ്രഭു, കെ.ജെ. സുധീർ, പി.വി. അനിൽകുമാർ, സുരേഷ് ബാബു, എൻ.എച്ച്. താഹ, ഷൈജു കേളന്തറ എന്നിവർ സംസാരിച്ചു. EC pt thomas- പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ അനുശോചിച്ച്​ കോൺഗ്രസ് തമ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഫാ.തോമസ് മംഗലശ്ശേരി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.