പറവൂർ ബോയ്സ് ഹൈസ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകണം -വി.ഡി. സതീശൻ

പറവൂർ: 150 വർഷം പിന്നിടുന്ന പറവൂർ ഗവ. ബോയ്സ് ഹൈസ്കൂളി​ൻെറ ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി സ്കൂളിൽ അടുത്ത അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതു സംബന്ധിച്ച് വിദ്യഭ്യാസമന്ത്രിക്ക്​ കത്ത് നൽകിയതായി അദ്ദേഹം അറിയിച്ചു. ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. ശതോത്തര സ്മാരക ഓഡിറ്റോറിയത്തിനായി ഒരു കോടി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്​ അനുവദിക്കും. വിശദമായ എസ്​റ്റിമേറ്റ് സമർപ്പിക്കാൻ പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ശുചിമുറി കോംപ്ലക്സിനായി 18 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.