എട്ട് കുടുംബത്തിന്​ കിടപ്പാടം ലഭിക്കും; ജിമ്മി വർഗീസി​െൻറ കാരുണ്യഭൂമിയിൽ

എട്ട് കുടുംബത്തിന്​ കിടപ്പാടം ലഭിക്കും; ജിമ്മി വർഗീസി​ൻെറ കാരുണ്യഭൂമിയിൽ ആലുവ: ഭവനരഹിതരും നിർധനരുമായ എട്ട് കുടുംബങ്ങൾക്ക് കിടപ്പാടമൊരുങ്ങുന്നു. ചൂർണിക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ കൊടികുത്തുമലയിൽ താമസിക്കുന്ന ജിമ്മി വർഗീസാണ് ചൂർണിക്കര പഞ്ചായത്തിന് 10 സൻെറ് സ്ഥലം സൗജന്യമായി നൽകിയത്. ടാലൻറ് സ്കൂളിന് സമീപമാണിത്​. കമ്പനികളുടെ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്ന ആളാണ് ജിമ്മി വർഗീസ്. രണ്ട് സൻെറ് സ്ഥലം വഴിക്കായി പോകും. ബാക്കിയുള്ള എട്ട്​ സൻെറ് സ്ഥലത്ത് മുകളിലും താഴെയുമായി വീട്​ നിർമിച്ച് എട്ട്​ കുടുംബങ്ങൾക്ക് നൽകാനാണ് പഞ്ചായത്ത്​ തീരുമാനം. ഒമ്പതാം വാർഡ് അംഗം സി.പി. നൗഷാദ്​ ആവശ്യവുമായി സമീപിച്ചതോടെയാണ്​ ജിമ്മി സമ്മതം അറിയിച്ചത്​. ആധാരം ജിമ്മി വർഗീസ് പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷിന് കൈമാറി. സൗജന്യമായി സ്ഥലം നൽകിയതറിഞ്ഞ് ആധാരം എഴുത്തുകാരൻ അനിൽകുമാർ ആധാരം എഴുത്തു​െചലവും സ്​റ്റാമ്പ് പേപ്പറും സൗജന്യമായി നൽകി കാരുണ്യ പദ്ധതിയിൽ പങ്കാളിയാവുകയും ചെയ്തു. ക്യാപ്ഷൻea yas1 Jimmi ചൂർണിക്കര പഞ്ചായത്തിന് സൗജന്യമായി നൽകുന്ന 10 സൻെറ് സ്ഥലത്തി​ൻെറ ആധാരം ജിമ്മി വർഗീസ് പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.