കാലടിയിൽ സി.പി.ഐ പ്രവർത്തകർക്ക് വെട്ടേറ്റു

കാലടി: മരോട്ടിച്ചോട്ടിൽ ഗുണ്ട ആക്രമണത്തിൽ രണ്ട് സി.പി.ഐ പ്രവർത്തകർക്ക് വെട്ടേറ്റു. വീടുകൾ തകർത്തു. മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ (46), ക്രിസ്​റ്റീൻ ബേബി (26) എന്നിവർക്കാണ് ക്രിസ്മസ് രാത്രി വെട്ടേറ്റത്. വെട്ടേറ്റവരെ ചികത്സക്ക്​ എത്തിച്ച അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിയും പ്രതികൾ വാൾവീശി ഭീകരാന്തരീക്ഷം സൃഷ്​ടിച്ചു. സി.പി.എം പ്രവർത്തകരായിരുന്ന സേവ്യറും ക്രിസ്​റ്റിനും കുറച്ചുനാളുകൾക്ക് മുമ്പാണ് സി.പി.ഐയിൽ ചേർന്നത്. ഇതേച്ചൊല്ലി പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന എ.ഐ.വൈ.എഫി​ൻെറ കൊടിമരം കഴിഞ്ഞ ദിവസം തകർത്തിരുന്നു. ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അടക്കമുള്ളവരാണ് അക്രമണത്തിന് നേതൃത്വം നൽകിയ​െതന്ന് സി.പി.ഐ ആരോപിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവരാണ് അക്രമികളെന്ന് സി.പി.ഐ അങ്കമാലി മണ്ഡലം സെക്രട്ടറി സി.ബി. രാജൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.