ഫോക്​ലോർ ഫെസ്​റ്റിൽ പുരാരേഖ പ്രദർശനം

വൈപ്പിൻ: ഫോക്​ലോർ ഫെസ്​റ്റി​ൻെറ ഭാഗമായി പുരാരേഖ പ്രദർശനം നടക്കും. പുരാരേഖ വകുപ്പി​ൻെറ ആഭിമുഖ്യത്തിൽ 29 മുതൽ 31വരെ ചെറായി എസ്.എം. എച്ച്.എസ്.എസിലാണ് പ്രദർശനം. ദിവസവും രാവിലെ 10മുതൽ വൈകീട്ട്​ വരെ പ്രദർശനം കാണാൻ അവസരമുണ്ടാകും. ഞായറാഴ്ച ഫോക്​ലോർ വാക്കത്തൺ, ബീച്ച് ശുചീകരണം, അഖിലകേരള ബീച്ച്ഗുസ്‌തി മത്സരം എന്നിവ നടക്കും. ഗ്രേറ്റർ കൊച്ചി സ്പോർട്സ്​ ഫോറത്തി​ൻെറ സഹകരണത്തോടെ കുഴുപ്പിള്ളി ബീച്ചിലാണ് പരിപാടികൾ. രാവിലെ 8.30ന്​ പള്ളത്താംകുളങ്ങര ജങ്​ഷനിൽ നിന്നാരംഭിക്കുന്ന വാക്കത്തോൺ ബീച്ചിൽ സമാപിക്കും. തുടർന്ന് ഒമ്പതിന് ബീച്ച് ശുചീകരണം. വൈകീട്ട്​ മൂന്നിന് ബീച്ച്‍ഗുസ്‌തി മത്സരം ആരംഭിക്കും. 50പേർ പങ്കെടുക്കും. സമാപനസമ്മേളനത്തിൽ പി.വി. ശ്രീനിജൻ എം.എൽ.എ മുഖ്യാതിഥിയാകും. കുഴുപ്പിള്ളി ബീച്ചിൽ തുടരുന്ന ഭക്ഷ്യ-വിപണന മേളയോട്​ അനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട്​ മുതൽ കൈകൊട്ടിക്കളി ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറും. വളപ്പ് ബീച്ചിലും അമ്യൂസ്മൻെറ്​ കേന്ദ്രത്തോടൊപ്പം വിവിധ കലാവതരണങ്ങൾ ഉണ്ടാകും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.