അപേക്ഷ ക്ഷണിച്ചു 

മൂവാറ്റുപുഴ: ട്രൈബൽ ​െഡവലപ്‌മൻെറ്​ ഓഫിസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡിലെ പെണ്‍കുട്ടികളുടെ മള്‍ട്ടിപര്‍പസ് ഹോസ്​റ്റലിലേക്ക്​ കൊച്ചി കോര്‍പറേഷന്‍, ആലുവ, തൃപ്പൂണിത്തുറ, കളമശ്ശേരി, തൃക്കാക്കര മുനിസിപ്പാലിറ്റി പരിധിയിലുള്ള കോളജുകളില്‍ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ നേടിയിട്ടുള്ളതും ഹോസ്​റ്റലുകളില്‍ അഡ്മിഷന്‍ ലഭിക്കാത്തതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥിനികളില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥിനികള്‍ പൂരിപ്പിച്ച അപേക്ഷ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം (ജാതി, വരുമാനം, വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം) മൂവാറ്റുപുഴ ട്രൈബല്‍ ​െഡവലപ്മൻെറ്​ ഓഫിസ്, ഇടമലയാര്‍ ട്രൈബല്‍ എക്​സ്​​െ​റ്റന്‍ഷന്‍ ഓഫിസ്, ആലുവ ട്രൈബല്‍ എക്​സ്​െറ്റന്‍ഷന്‍ ഓഫിസ്, മള്‍ട്ടിപര്‍പസ് ഹോസ്​റ്റല്‍ എറണാകുളം ഓഫിസുകളില്‍ ഈ മാസം 30നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.