കാക്കനാട്: ആശാവർക്കറുടെ പരാതിയിൽ നഗരസഭ കൗൺസിലർക്ക് മുൻകൂർ ജാമ്യം ലഭിച്ചു. തൃക്കാക്കര നഗരസഭയിലെ 28ാം വാർഡ് കൗൺസിലർ ഷാജി വാഴക്കാലക്കാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. വാർഡിലെ ആശ വർക്കർ ആയിരുന്ന കെ.ആർ. ശ്രീജയുടെ പരാതിയിലാണ് ഷാജിക്കെതിരെ കേസെടുത്തിരുന്നത്. പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള പീഡനം, സ്ത്രീകളെ അപമാനിക്കൽ, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു പൊലീസ് കേസ് എടുത്തത്. കൗൺസിലറും ആശ വർക്കറും തമ്മിൽ നേരത്തേ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ആശ വർക്കർ പൊലീസിനെ സമീപിക്കുകയായിരുന്നു. ജാമ്യം കിട്ടാത്ത വകുപ്പുകൾ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്. തുടർന്ന് തിങ്കളാഴ്‌ച ഹൈകോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടുകയായിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ തകർക്കാൻ എൽ.ഡി.എഫ് കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നും ഷാജി വാഴക്കാല പറഞ്ഞു. താൻ സ്വാധീനം ഉപയോഗിച്ച് ആശാ വർക്കറെ മാറ്റി എന്നാണ് ആരോപണം, എന്നാൽ, വാർഡിലെ ജനങ്ങൾ നൽകിയ പരാതി നഗരസഭ അധ്യക്ഷക്ക് നൽകുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ആശാ വർക്കറുടെ പരാതിയിൽ ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് ആശാവര്‍ക്കേഴ്‌സ് അസോസിയേഷന്‍ തൃക്കാക്കര പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചതിനെ തുടർന്നാണ് കേസ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.