ലഹരിവിരുദ്ധ സന്ദേശവുമായി മതസൗഹാർദ കരോൾ

പള്ളിക്കര: മോറക്കാല കെ.എ ജോര്‍ജ് മെമ്മോറിയല്‍ ലൈബ്രറി ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി മതസൗഹാര്‍ദ കരോള്‍ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ്​ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌ക്കോപ്പ, എന്‍.വി. വാസു, സി.ജി.ബാബു, ലൈബ്രറി സെക്രട്ടറി സാബു വര്‍ഗീസ്, വനിതാവേദി പ്രസിഡൻറ്​ സൂസന്‍ തോമസ്, പി.ഐ. പരീകുഞ്ഞ് എന്നിവര്‍ സംസാരിച്ചു. വിവിധ സ്ഥലങ്ങളില്‍ കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ റോയി ഔസേഫ്, ഗ്രാമപഞ്ചായത്ത് മെംബര്‍ നിസാര്‍ ഇബ്രാഹീം, പി.പി. രാജന്‍, എം.എസ്. അലിയാര്‍, എന്നിവര്‍ ആശംസ നേര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.